ബിസിസിഐ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി ചെയർമാൻ രാജിവെച്ചു

bcci internal complaint committee chairman resigned

ബിസിസിഐ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി ചെയർമാൻ കരിന ക്രിപാലിനി രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കുകാരണമെന്ന് ക്രിപാലിനി പറഞ്ഞു. ദീർഘനാളുകളായി താൻ രാജിയെ കുറിച്ച് ചിന്തിക്കുകയായിരുന്നുവെന്നും നിലവിൽ സംബവിക്കുന്ന കാര്യങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും ക്രിപാലിനി പറഞ്ഞു.

സിഇഒ രാഹുൽ ജോഹ്രിക്കെതിരെ മീടൂ ആരോപണം ഉണ്ടായതിന് പിന്നാലെയാണ് ക്രിപാലിനിയുടെ രാജി. മീ ടൂ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ജോഹ്രിക്കെതിരെ അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു. ജോഹ്രിക്കെതിരായ അന്വേഷണം നടത്തുന്ന കമ്മിറ്റിയിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയും ഉൾപ്പെടുത്തുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ ക്രിപാലിനി തയ്യാറായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top