സ്വകാര്യ ബസ് സമരം; ഗതാഗതമന്ത്രി ബസ് ഉടമകളുമായി ഇന്ന് ചർച്ച നടത്തും

നവംബർ ഒന്ന് മുതൽ സമരം പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഇന്ന് ചർച്ച നടത്തും. തൃശൂർ രാമനിലയിൽ വച്ച് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ചർച്ച. ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ഉടമകൾ നവംബർ ഒന്ന് മുതൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
വാഹന നികുതിയിൽ ഇളവ് വരുത്തിയില്ലെങ്കിൽ ബസ് ചാർജ് വർദ്ധിപ്പിക്കണം. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയാക്കണം. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചിൽ നിന്ന് 2.5 കിലോമീറ്ററാക്കണം. വിദ്യാർത്ഥി ചാർജ് മിനിമം അഞ്ച് രൂപയാക്കണം എന്നിവയാണ് സ്വകാര്യ ബസുടമകളുടെ ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ നടപ്പാക്കാൻ പറ്റിയില്ലെങ്കിൽ സ്വകാര്യ ബസുകൾക്കുള്ള ഡീസൽ വിലയിൽ ഇളവ് നൽകണം. സ്വകാര്യ ബസുകളെ പൂർണമായി വാഹന നികുതിയിൽ നിന്ന് ഒഴിവാക്കണം എന്നും ആവശ്യമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here