മദന്‍ ലാല്‍ ഖുറാന അന്തരിച്ചു

madanlal

മുന്‍ ദില്ലി മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന മദന്‍ ലാല്‍ ഖുറാന അന്തരിച്ചു. 82വയസ്സായിരുന്നു.  ഇന്നലെ രാത്രി 11 മണിയോടെ ദില്ലിയിലെ വസതിയിലായിരുന്നു അന്ത്യം. പനിയേയും അണുബാധയേയും തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1993-1996 കാലഘട്ടത്തില്‍ ദില്ലി മുഖ്യമന്ത്രിയായിരുന്നു. 2004ല്‍ രാജസ്ഥാന്‍ ഗവര്‍ണറായിരുന്നു. അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ ഭരണകാലത്ത് ടൂറിസം മന്ത്രിയായിരുന്നു.  രാജ് ഖുറാനയാണ് ഭാര്യ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top