വിശ്വാസികള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കം ഭൂരിപക്ഷം അംഗീകരിക്കുന്നില്ല: എന്‍എസ്എസ്

വിശ്വാസികള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കം ഭൂരിപക്ഷം അംഗീകരിക്കുന്നില്ല എന്ന് എന്‍എസ്എസ്. സര്‍ക്കാറാണ് ഇക്കാര്യത്തില്‍ നയം തിരുത്തേണ്ടതെന്ന് ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കപട മതേതരത്വം കളിക്കുകയാണെന്ന് കഴിഞ്ഞ ദിവസം എന്‍എസ്എസ് കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, ആര്‍എസ്എസിനൊപ്പം നില്‍ക്കുന്ന നിലപാട് എന്‍എസ്എസ് തിരുത്തണമെന്ന് കോടിയേരി പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top