മണ്ഡലക്കാലത്ത് വിഐപികള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്ന് കെഎസ്ആര്‍ടിസി

മണ്ഡലക്കാലത്ത് വിഐപികള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്ന് കെഎസ്ആര്‍ടിസി. ഈ വരുന്ന മണ്ഡല- മകരവിളത്ത് സീസണിലാണ്  സൗകര്യം ലഭ്യമാകുക. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയാണ് ഇക്കാര്യം അറിയിച്ചത്. നിലയ്ക്കല്‍ മുതല്‍ പമ്പവരെയാണ് ഈ സൗകര്യം ഉണ്ടാകുക. പ്രത്യേക വാഹനങ്ങള്‍ അടക്കമുള്ള സൗകര്യങ്ങളാണ് ഒരുങ്ങുക. ടിക്കറ്റിംഗ് അടക്കം പൂര്‍ണ്ണമയും കമ്പ്യൂട്ടര്‍വത്കരിക്കാനും തീരുമാനമായിട്ടുണ്ട്. പമ്പ നിലയ്ക്കല്‍ ബസ്സുകളിലേക്കുള്ള ടിക്കറ്റിംഗാണ് കമ്പ്യൂട്ടര്‍വത്കരിക്കുന്നത്.
ഓരോ മിനിട്ട് ഇടവിട്ട് നിലയ്ക്കലില്‍ നിന്ന് ബസ് സര്‍വീസ് നടത്തുമെന്നും, ടിക്കറ്റ് വില വര്‍ദ്ധിപ്പിക്കില്ലെന്നും ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top