സുപ്രീം കോടതി വിധി അംഗീകരിക്കുക സാമാന്യ മര്യാദയെന്ന് വെള്ളാപ്പള്ളി; സമരവുമായി മുന്നോട്ടെന്ന് തുഷാര്‍

ശബരിമല യുവതീ പ്രവേശന വിധിയില്‍ വെള്ളാപ്പള്ളിയും മകന്‍ തുഷാറും തമ്മില്‍ അഭിപ്രായ ഭിന്നത. എസ്.എന്‍.ഡി.പി ഭക്തര്‍ക്കൊപ്പമാണെങ്കിലും ബിജെപിക്കും സംഘപരിവാറിനും ഒപ്പം പ്രത്യക്ഷ സമരത്തിനില്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. സുപ്രീം കോടതി വിധി അംഗീകരിക്കുകയെന്നത് സാമാന്യ മര്യാദയാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സമരവുമായി മുന്നോട്ട് പോകുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. പ്രവര്‍ത്തകരോട് സമരത്തെ അനുകൂലിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധ സമരത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കുകയാണ് ബിഡിജെഎസ്. എന്നാല്‍, ബിജെപിക്കൊപ്പം എസ്എന്‍ഡിപി ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി ഉറപ്പിച്ചുപറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top