ഓർമകളുടെ മധുരം വിതറി ‘യാദ് ആയാ’

ഓരോ പ്രണയിതാവിന്റെ മനസ്സിലും മങ്ങാതെ മായാതെ ചാരം മൂടിയിട്ടും അണയാതെ ഒരു കനലായി എരിയുന്ന ഓര്‍മ്മകളുടെ കുത്തൊഴുക്കാണ് സുജിത് സുധി എന്ന യുവ സംഗീതാകാരന്റെ ഏറ്റവും പുതിയ ഗാനം. ഹിന്ദിയിൽ സുജിത് തന്നെ വരികളെഴുതി ഈണം നൽകിയ യാദ് ആയാ എന്ന ഗാനം കോർത്തിണക്കി വെക്കുന്നത് ഈ ഓർമകളുടെ കല്ലുമാലയാണ്. ഗദ്ധാമ, ഡോക്ടർ, പേഷ്യന്റ് തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനും പിന്നണി ഗായകനുമായ വീത് രാഗാണ് യുവ ഗായിക നാസിയ സലാമുമൊത്ത് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
പ്രണയമൂറും വരികളെ പ്രണയാതുരതയുടെ മായാക്കാഴ്ചകളാക്കി ‘യാദ് ആയാ’യുടെ മ്യൂസിക് വിഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. ഒട്ടേറെ പരസ്യങ്ങളും മ്യൂസിക് വിഡിയോകളും നിർമിച്ച ഓക്ക് ട്രീ ബ്രാൻഡ് വാഗൺ എന്ന പരസ്യ കമ്പനിയാണ് ഈ വീഡിയോക്ക് പിന്നിൽ. ഓക്ക് ട്രീയുടെ ബാനറിൽ ആൽഫ ഷെരീഫ് ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് ലഡു തീവണ്ടി തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണ സഹായിയായ ആൽബിൻ ആന്റുവാണ്. ഷഫാനും കാർത്തികയുമാണ് യാദ് ആയായുടെ വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here