Advertisement

ഇന്തോനേഷ്യയില്‍ പറന്നുയര്‍ന്ന വിമാനം കടലില്‍ പതിച്ചു

October 29, 2018
Google News 0 minutes Read
lion

ഇന്തോനേഷ്യയില്‍ വന്‍ വിമാനാപകടം.  പറന്നുയര്‍ന്ന വിമാനം കടലില്‍ പതിച്ചെന്നാണ് സൂചന. ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പറന്ന് ഉയര്‍ന്ന ഉടനെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. ലയണ്‍ എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
പറന്നുയര്‍ന്ന് 13മിനുട്ടിന് ശേഷമാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. പങ്കല്‍പിനാങിലേക്ക് പോകുകയായിരുന്നു വിമാനം. പുലര്‍ച്ചെ 6.20നാണ് വിമാനം പറന്നുയര്‍ന്നത്. 2014ലും ഇന്തോനേഷ്യയില്‍ വന്‍ വിമാനാപകടം ഉണ്ടായിരുന്നു. അന്നത്തെ അപകടത്തില്‍ 162പേരാണ് മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here