ശബരിമലയില്‍ വിശ്വാസികള്‍ക്ക് പൂര്‍ണ സംരക്ഷണം ഒരുക്കും: മുഖ്യമന്ത്രി

Pinarayi Vijayannnn

ശബരിമലയില്‍ എല്ലാ വിശ്വാസികള്‍ക്കും പൂര്‍ണ സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല മാസ്റ്റര്‍ പ്ലാന്‍ അതിനുവേണ്ടിയുള്ളതാണ്. അതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. വിശ്വാസികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ലഭ്യമാകും വിധമായിരിക്കും മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എറണാകുളത്ത് നടക്കുന്ന എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവസ്വം ബോര്‍ഡിന്റെ പണം സര്‍ക്കാര്‍ ചെലവഴിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണ്. പല ദേവസ്വങ്ങള്‍ക്കും ദൈനംദിന ചെലവിനുള്ള വക പോലും ലഭിക്കാത്ത അവസ്ഥയുണ്ട്. സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് വേണ്ടി കോടികളാണ് ചെലവഴിക്കുന്നത്. കേരളത്തിലെ മുന്‍ സര്‍ക്കാറുകളേക്കാള്‍ അധികം തുകയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചെലവഴിച്ചതെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top