ഇനി സ്‌പോൺസർമാരുടെ അനുവാദമില്ലാതെ തൊഴിലാളികൾക്ക് രാജ്യം വിടാം; നിയമം പ്രാബല്യത്തിൽ

ഖത്തറിൽ സ്‌പോൺസറുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് രാജ്യം വിടാനുള്ള അനുമതി ഇന്നുമുതൽ പ്രാബല്യത്തിൽ വരും. തൊഴിലാളികൾക്ക് രാജ്യം വിടുന്നതിനായുള്ള എക്‌സിറ്റ് പെർമിറ്റ് ഒഴിവാക്കുമെന്ന് കഴിഞ്ഞ മാസം അമീർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കമ്പനിയിൽ ഉടമ നിശ്ചയിക്കുന്ന അഞ്ചുശതമാനം ആളുകൾക്ക് എക്‌സിറ്റ് പെർമിറ്റ് വേണ്ടി വരും.
സെപ്റ്റംബർ ആദ്യവാരത്തിലാണ് എക്‌സിറ്റ് പെർമിറ്റ് ഒഴിവാക്കികൊണ്ടുള്ള വിപ്ലവകരമായ നിയമഭേദഗതി അമീർ പ്രഖ്യാപിച്ചത്. നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ചതിന് ശേഷം നിയമം ഇന്ന് നടപ്പിലാവുകയാണ്.
ഇതുവരെ ഖത്തറിൽ കമ്പനി ആക്ടിന് കീഴിൽ ജോലി ചെയ്യുന്ന വിദേശി തൊഴിലാളികൾക്ക് രാജ്യം വിടണമെങ്കിൽ തൊഴിൽ ഉടമയുടെ അനുവാദമായ എക്‌സിറ്റ് പെർമിറ്റ് ആവശ്യമായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here