മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന കടലുണ്ടി വാവുത്സവം ഏഴിന്;വടക്കൻ മലബാറിൽ ഇനി പൂരക്കാലം

– നിഖിൽ പ്രമേഷ്
വടക്കൻ കേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിയ്ക്കുന്ന ഉത്സവമാണ് കടലുണ്ടി വാവുത്സവം. കടലുണ്ടി എന്ന കൊച്ചുഗ്രാമത്തിന്‍െറ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന ഉത്സവമാണ് വാവുത്സവം.തുലാം മാസത്തിലെ കറുത്തവാവ് ദിനത്തിലാണ് വാവുത്സവം അരങ്ങേറുന്നത്. നൂററാണ്ടുകളോളം പഴക്കമുള്ള ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും നല്ല കാഴ്ചകളാണ് വാവുത്സവം സമ്മാനിക്കുക.ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒരു ദേശത്തിന്‍െറ ഉത്സവമായാണ് വാവുത്സവം അറിയപ്പെടുന്നത്.പേടിയാട്ടമ്മയുടെയും മകൻ ജാതവന്റെയും സ്നേഹ നിർഭരമായ കാത്തിരിപ്പാണ് വാവുത്സവത്തിന്റെ ഐതീഹ്യം.
ശുദ്ധിയുടെ മൂര്‍ത്തിമ ഭാവമായ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ദേവിയുടെ സഹോദരി, അമ്മാഞ്ചേരി അമ്മയോടൊപ്പം ശ്രീവളയനാട്ടമ്മയുടെ പൂരത്തിന് പുറപ്പെടാനൊരുങ്ങിയ ജാതവനെ അവിടെ മദ്യമ ക ർമ്മങ്ങളായതുകൊണ്ട് കൊണ്ട് അമ്മ ഭഗവതി വിലക്കി. ഇതുവകവെക്കാതെ പൂരത്തില്‍ പങ്കെടുക്കാനെത്തിയ ജാതവന് വളയനാട്ടമ്മ പാല്‍വര്‍ണ്ണക്കുതിര സമ്മാനമായി നല്‍കി. ഇതോടൊപ്പം വളയനാട്ടമ്മ ജാതവനെ മധ്യമവസ്തുക്കളടങ്ങിയ സത്ക്കാരത്തിന് ക്ഷണിക്കുകയും ചെയ്തു. അമ്മ ഭഗവതിയുടെ വിലക്കോര്‍ത്ത ജാതവന്‍ സത്ക്കാരം തിരസ്‌ക്കരിച്ചു.ഇതില്‍ ക്ഷുഭിതയായ വളയനാട്ടമ്മ മധ്യമവസ്തുക്കള്‍ ജാതവന് നേരെ തൊട്ടുതെറിപ്പിച്ചു. അശുദ്ധനായി തിരിച്ചെത്തിയ ജാതവനെ പേടിയാട്ടമ്മ അകറ്റിനിര്‍ത്തുകയും കാക്കകേറാകുന്നില്‍ കോട്ടകെട്ടി കുടിയിരുത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
മകന് ഭ്രഷ്ട് കല്പിച്ചെങ്കിലും തുലാമാസത്തിലെ കറുത്തവാവു ദിവസം വാക്കടവില്‍ താന്‍ നീരാട്ടിനെത്തുമ്പോള്‍ കൂടെ എഴുന്നെള്ളാമെന്ന് പേടിയാട്ടമ്മ ജാതവന് സമ്മതം നല്‍കി. ഈ ദിവസമാണ് വാവുത്സവമായി ആഘോഷിക്കുന്നത്. പല ദേശങ്ങളില്‍ നിന്നായി ആയിരകണക്കിനാളുകളാണ് ഉത്സവദിവസം കടലുണ്ടിയിലെത്താറുള്ളത്.വാവുത്സവം കഴിയുന്നതോടെ മലബാറിൽ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കമാകും.തുറക്കാൻ പേടിയാട്ടമ്മ അടയ്ക്കാൻ കളിയാട്ടക്കാവിലമ്മ എന്നാണ് പഴമക്കാർ പറയാറ്
വാവുത്സവത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ പേടിയാട്ട് ക്ഷേത്രത്തിന്റെ 2 കിലോ മീറററോളം നീളത്തില്‍ റോഡിന്‍െറ ഇരുവശങ്ങളിലുമായി കച്ചവടക്കാര്‍ സ്ഥാനം പിടിക്കും തുടര്‍ന്ന് ഉത്സവം കഴിയും വരെ ഗ്രാമം ആഘോഷങ്ങളിലായിരിക്കും.കടലുണ്ടിക്കാർക്ക് ഈ ദിവസം ഏറെ പ്രീയപ്പെട്ടതാണ്.ബന്ധുവീടുകളിൽ നിന്നും മറ്റും കടലുണ്ടിയിലേക്ക് വിരുന്നുകാർ എത്തുന്ന ദിവസം കൂടിയാണ് ഇത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here