കൊല്ലം പുതിയകാവ് ക്ഷേത്രത്തിന്റെ കുടമാറ്റത്തില്‍ ഹെഡ്‌ഗേവാറിന്റെ ചിത്രം; അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് നിര്‍ദേശം

കൊല്ലം പൂരത്തിലെ പുതിയകാവ് ക്ഷേത്രത്തിന്റെ കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തി. നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത്. വിവേകാനന്ദന്‍, അംബേദ്കര്‍, ശ്രീനാരായണ ഗുരു എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഹെഡ്‌ഗേവാറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്. വിഷയത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കൊല്ലം ആശ്രാമം ക്ഷേത്ര ഭാരവാഹികളാണ് പൂരം നടത്തുന്നത്.
വിഷയത്തില്‍ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ക്ഷേത്ര ആചാരങ്ങളിലും വിശ്വാസങ്ങളിലും രാഷ്ട്രീയം കലര്‍ത്തുന്ന നടപടിയാണ് ഉണ്ടായതെന്നാണ് പരാതി. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളമാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
Read Also: “ലഹരിക്ക് എതിരെ എല്ലാ ജനങ്ങളും ഒരുമിച്ചിറങ്ങണം”; കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍
സംഭവത്തില്‍ അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍ദേശം നല്‍കി. വിജിലന്‍സ് എസ്പിക്കാണ് അന്വേഷണ ചുമതല. കൊല്ലം എസിയോട് സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ടും തേടി. വിഷയത്തില്‍ നിജസ്ഥിതി ബോധ്യപ്പെട്ടാല്‍ നടപടി ഉണ്ടാകും. ഹൈകോടതിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്. കടയ്ക്കല്‍ ക്ഷേത്രത്തിലെ വിവാദത്തില്‍ ദേവസ്വം ബോര്‍ഡ് യോഗം വിളിച്ചിരുന്നു. അന്ന് തന്നെ കര്‍ശന നിര്‍ദ്ദേശം നല്‍കിയതാണ്. കൊല്ലം AC യോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ദേവസ്വം വിജിലന്‍സ് എസ്.പി അന്വേഷിക്കും. ഇങ്ങനെയുള്ള കാര്യങ്ങള്‍ വെച്ചു പൊറുപ്പിക്കാന്‍ കഴിയില്ല. ക്ഷേത്രം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ഉള്ളതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മത സമുദായിക സംഘടകള്‍ക്കോ പരിപാടി നടത്താന്‍ കഴിയില്ല. ഉപദേശക സമിതിക്ക് കൊടി അടയാളങ്ങളില്ല. പല സ്ഥലങ്ങളിലും ഉപദേശക സമിതി ബോര്‍ഡ് ഉദ്യോഗസ്ഥരെ ഭരിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അതും അനുവദിക്കാന്‍ കഴിയില്ല. ധിക്കരിച്ചു മുന്നോട്ടു പോകുന്ന ഉപദേശക സമിതികള്‍ പിരിച്ചു വിടും – പി.എസ് പ്രശാന്ത് വ്യക്തമാക്കി.
Story Highlights : Hedgewar’s portrait at the Kudamattam of the Puthiyakavu temple in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here