‘രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണം’; പോലീസ് കോടതിയിലേക്ക്

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ആഹ്വാനം ചെയ്തു എന്ന കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഈശ്വറിനെതിരെ പോലീസ് നീക്കം. രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സെഷന്‍സ് കോടതിയെ സമീപിക്കും.

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഞായറാഴ്ച അറസ്റ്റിലായ രാഹുലിന് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ജാമ്യം റദ്ദാക്കാന്‍ വിസമ്മതിച്ചാല്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കണമെന്നാവും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുക. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ രാഹുല്‍ പ്രവേശിക്കുന്നത് തടയണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടേക്കും.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വര്‍ രണ്ട് തവണ അറസ്റ്റിലായി. രണ്ട് തവണയും ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top