മുംബൈ ഏകദിനം; രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി

വെസ്റ്റ് ഇന്‍ഡീസിനെതിരായി മുംബൈയില്‍ നടക്കുന്ന നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ബാറ്റ്സ്മാന് രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി. ഏകദിന കരിയറിലെ 21-ാം സെഞ്ച്വറിയാണ് മുംബൈയില്‍ രോഹിത് സ്വന്തമാക്കിയത്. ഒരു സിക്സറും 13 ഫോറുകളും അടക്കം 98 പന്തില്‍ നിന്നാണ് രോഹിത് സെഞ്ച്വറി തികച്ചത്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 34 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 210 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഓപ്പണര്‍ ശിഖര്‍ ദവാന്‍ (38), നായകന് വിരാട് കോഹ്ലി (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 45 റണ്‍സുമായി അമ്പാട്ടി റായിഡുവാണ് രോഹിത് ശര്‍മയ്ക്കൊപ്പം ഇപ്പോള്‍ ക്രിസീലുള്ളത്.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!