വാങ്കഡെയില്‍ രോഹിത്തിന്റെ പേരില്‍ പവലിയന്‍; ഉദ്ഘാടന ചടങ്ങിനിടെ വികാരധീനയായി ഭാര്യ റിതിക സജ്ദെ

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോടുള്ള ആദരസൂചകമായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ച പവലിയന്‍ ഉദ്ഘാടനം ചെയ്തു. രോഹിത് ശര്‍മയുടെ കുടുംബാംഗങ്ങള്‍ ഒന്നടങ്കം പങ്കെടുത്ത ചടങ്ങില്‍ ഭാര്യ റിതിക സജ്ദെയെ വികാരധീനയായി കണ്ടു. (Ritika Sajdeh gets emotional during Rohit stand Inauguration)
രോഹിതിന്റെ കരിയറില്‍ ഉടനീളം ഉറച്ചുനിന്ന റിതിക, തന്റെ ഭര്‍ത്താവിന്റെ പേരിലുള്ള ഗ്രാന്‍ഡ് സ്റ്റാന്‍ഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ ആനന്ദാശ്രുക്കളോടെയാണ് കണ്ടുനിന്നത്.മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ) സംഘടിപ്പിച്ച ചടങ്ങിന് നൂറുകണക്കിന് ആരാധകരാണ് വാങ്കഡെ സ്റ്റേഡിയത്തില്‍ എത്തിയത്.
Read Also: ഓപ്പറേഷൻ സിന്ദൂർ: വിദേശ പര്യടനത്തിനുള്ള ഒരു സർവകക്ഷി സംഘത്തെ ശശി തരൂർ നയിക്കും
രോഹിത് ശര്‍മ്മ സ്റ്റാന്‍ഡിന് പുറമെ ശരദ് പവാര്‍ സ്റ്റാന്‍ഡ്, അജിത് വഡേക്കര്‍ സ്റ്റാന്‍ഡ്, എംസിഎ ഓഫീസ് ലോഞ്ച് എന്നിവയുടെ ഉദ്ഘാടനവും നടന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ശരദ് പവാര്‍, എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ രോഹിത് ശര്‍മ്മയും സംസാരിച്ചു. തനിക്ക് ലഭിച്ച ബഹുമതിക്ക് നന്ദി രേഖപ്പെടുത്തിയ താരം നിരവധി ആളുകള്‍ക്ക് മുമ്പില്‍ വലിയ ബഹുമതി ലഭിച്ചതില്‍ നന്ദിയുള്ളവനാണെന്ന് പറഞ്ഞു. തന്റെ കുടുംബാംഗങ്ങളെ ഓരോരുത്തരെയും രോഹിത് ശര്‍മ മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന പ്രസംഗത്തിനിടെ പരാമര്‍ശിച്ചു.
Story Highlights : Ritika Sajdeh gets emotional during Rohit stand Inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here