ശബരിമലയില്‍ സുരക്ഷ ഏകോപിപ്പിക്കാന്‍ രണ്ട് ഐജിമാരും എട്ട് എസ്.പിമാരും; 5,000 പോലീസുകാരെ നിയോഗിക്കും

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല തീര്‍ത്ഥാടനത്തിനായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലീസ്. പമ്പയിലും സന്നിധാനത്തും 5,000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി സര്‍ക്കാര്‍ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ശബരിമല സുരക്ഷ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

സുരക്ഷയുടെ മേല്‍നോട്ടത്തിനായി കൂടുതല്‍ എഡിജിപിമാരെയും ഐജിമാരെയും നിയമിക്കും. എഡിജിപി എസ്. അനന്തകൃഷ്ണനാണ് പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കുന്നതിന്റെ ചുമതല. സുരക്ഷയുടെ മേല്‍നോട്ട ചുമതല എഡിജിപി അനില്‍കാന്തിനും ഐജി മനോജ് എബ്രഹാമിനുമാണ്. ഇതിന് പുറമേ സുരക്ഷ ഏകോപിപ്പിക്കാന്‍ രണ്ട് ഐജിമാരെയും എട്ട് എസ്.പിമാരെയും ശബരിമലയിലും കാനനപാതയിലും നിയോഗിക്കും.

മണ്ഡലകാലത്ത് സുരക്ഷ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതീവ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഫെയ്‌സ് ഡിറ്റക്ഷന്‍ സംവിധാനമുള്ള ക്യാമറകള്‍ ശബരിമലയില്‍ പോലീസ് ഉപയോഗിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top