അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹ ചെലവുകള്‍ സിപിഎം വഹിക്കും

police to submit chargesheet on abhimanyu murder case tomorrow

മഹാരാജാസ് കോളേജില്‍ പോപ്പുലര്‍ ഫ്രണ്ട് – ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹം നവംബര്‍ 11 ന് നടക്കും. അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ഇടുക്കിയിലെ വട്ടവടക്കാര്‍ ആരംഭിച്ചു. അഭിമന്യു കൊല്ലപ്പെടുന്നതിന് മുന്‍പ് നിശ്ചയിച്ചതാണ് കൗസല്യയുടെ വിവാഹം. കോവിലൂര്‍ സ്വദേശി മധുസൂദനനാണ് വരന്‍. സിപിഎമ്മാണ് വിവാഹ ചെലവുകള്‍ വഹിക്കുക. നവംബര്‍ 11 ന് 10.30 ന്റെ മുഹൂര്‍ത്തത്തില്‍ കോവിലൂരിലെ സ്‌കൂളില്‍ വച്ചാണ് കല്യാണം. സിപിഎം അഭിമന്യുവിന്‍റെ കുടുംബത്തിന് നിർമിച്ച് നൽകുന്ന വീടിന്‍റെ പണികൾ വിവാഹത്തിന് മുമ്പ് തീർക്കാനുള്ള ശ്രമങ്ങളും ഊർജിതമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top