അമിത് ഷായ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

Amit Sha BJP

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ പൊതുവേദിയില്‍ സുപ്രീം കോടതി വിധിയെ അടക്കം വെല്ലുവിളിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. അമിത് ഷായ്‌ക്കെതിരെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, മതസ്പര്‍ദ്ദ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

ബിഹാറിലെ സിതാമര്‍ഹി കോടതിയിലാണ് സാമൂഹിക പ്രവര്‍ത്തകന്‍ താക്കൂര്‍ ചന്ദന്‍ സിംഗ് അമിത് ഷായ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സരോജി കുമാരി കേസ് നവംബര്‍ ആറിന് പരിഗണിക്കാനായി മാറ്റി.

ജനങ്ങള്‍ക്ക് അനുസരിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള വിധികളായിരിക്കണം കോടതികള്‍ വിധിക്കേണ്ടതെന്നും സംസ്ഥാന സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് വലിച്ചുതാഴെയിടാന്‍ മടിക്കില്ലെന്നും കണ്ണൂരില്‍ അമിത് ഷാ പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top