Advertisement

ശബരിമല; കെഎസ്ആര്‍ടിസി ബസ് തകര്‍ത്ത നാല് പേര്‍ അറസ്റ്റില്‍

October 30, 2018
Google News 0 minutes Read
ksrtc

ശബരിമല യുവതി പ്രവേശന വിധിയ്ക്ക് എതിരെ നടത്തിയ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസ് എറിഞ്ഞ് തകര്‍ത്ത നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താമരശ്ശേരി ചുങ്കത്ത് വച്ചാണ് ഇവര്‍ അക്രമം നടത്തിയത്. താമരശ്ശേരി ചാലുമ്പാട്ടില്‍ ശ്രീഹരി, പൊല്‍പ്പാടത്തില്‍ സുനില്‍ കുമാര്‍, പരപ്പന്‍ പൊയില്‍ കായക്കല്‍ അര്‍ജ്ജുന്‍, കണ്ടമ്പാറക്കല്‍ വിനീഷ് എന്നിവരാണ് അറസ്റ്റിലായത്.
കോഴിക്കോട് നിന്ന് മൈസൂര്‍ വരെ പോകുന്ന ബസിനെതിരെയാണ് ഇവര്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ബസ്സിന്റെ ചില്ല് തകര്‍ന്നു. അറസ്റ്റിലായവരെ ഇന്ന് താമരശ്ശേരി കോടതിയില്‍ ഹാജരാക്കും പൊതുമുതല്‍ നശിപ്പിച്ചതിന് അടക്കമുള്ള കേസാണ് ഇവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here