ഝാർഘണ്ഡിൽ പത്രപ്രവർത്തകനെ തല്ലിക്കൊന്നു

ഝാർഘണ്ഡിൽ പത്രപ്രവർത്തകനെ തല്ലിക്കൊന്നു. ഝാർഘണ്ടിലെ ചത്രയിലാണ് സംബവം. റാഞ്ച് കേന്ദ്രമായി ആജ് എന്ന ഹിന്ദി പത്രത്തിന്റെ റിപ്പോർട്ടർ ചന്ദൻതിവാരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി പാത്തൽഗാഡയിൽനിന്നും ഇയാളെ തട്ടിക്കൊണ്ടുപോയതായി പരാതിയുണ്ടായിരുന്നു. മാരകമായി പരുക്കേറ്റ നിലയിൽ ഇദ്ദേഹത്തെ തിവാരിയ ബൽത്താൻ വനമേഖലയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top