ശബരിമലയിൽ ജുഡീഷ്യൽ അന്വേഷണം സർക്കാരിന്റെ വിവേചനാധികാരം : ഹൈക്കോടതി

ശബരിമലയിൽ ജുഡീഷ്യൽ അന്വേഷണം സർക്കാരിന്റെ വിവേചനാധികാരമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം തീരുമാനിക്കേണ്ടത് സർക്കാരാണെന്നും കോടതിക്ക് ഇടപെടുന്നതിന് പരിമിധകളുണ്ടെന്നും കോടതി പറഞ്ഞു.

സർക്കാരിന് മുൻകൂട്ടി നിർദ്ദേശം നൽകാനാകില്ലെന്നും വീഴ്ചകൾ വന്നാൽ ചൂണ്ടിക്കാട്ടാനേ കോടതിക്കാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ 17 മുതൽ 20 വരെ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നടന്ന അക്രമ സംഭവങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ രാജേന്ദ്രനാണ് അന്വേഷണം ആവശ്യപ്പെട്ടത്. രഹ്ന ഫാത്തിമ എത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top