Advertisement

എംഎം ലോറൻസിന്റെ  ചെറുമകൻ ബിജെപി സമര പന്തലില്‍

October 30, 2018
Google News 0 minutes Read
lorance

സിഐടിയു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന സിപിഎം നേതാവുമായ എംഎം ലോറൻസിന്റെ  ചെറുമകൻ ഇമ്മാനുവൽ മിലൻ ജോസഫ് ബിജെപി സമര പന്തലിൽ.  ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള ഡിജിപി ഓഫീസിന് മുൻപിൽ നടത്തുന്ന ഏകദിന ഉപവാസ സമര പന്തലിലാണ് മിലന്‍ എത്തിയത്. അയ്യപ്പന്മാരെ വേട്ടയാടുന്ന പിണറായി സർക്കാരിന്റെ നയത്തിനെതിരെയാണ് സമരം.  ശബരിമല വിശ്വാസികള്‍ക്കെതിരെ പെലീസ് നടത്തിയ അതിക്രമങ്ങള്‍ക്കെതിരായ നിലപാടുമായാണ് സമരവേദിയിലെത്തിയതെന്ന് മിലന്‍ പറഞ്ഞു. രക്ഷിതാക്കളുടെ സമ്മതത്തോടെയാണോ സമരത്തിനെത്തിയതെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ വ്യക്തിപരമായ കാര്യങ്ങളല്ലേ എന്നാണ് പ്രതികരിച്ചത്. ഓപണ്‍ സ്ക്കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് മിലന്‍.

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമുണ്ടെന്നും അത് പഠിക്കുകയാണെന്നും ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മിലന്‍ പറഞ്ഞു. അതേസമയം എംഎം ലോറന്‍സിന്‍റെ മകള്‍ നേരിട്ട് വിളിച്ച് പിന്തുണയറിയിച്ചുവെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥയായതുകൊണ്ടാണ് സമരത്തില്‍ പങ്കെടുക്കാത്തതെന്നും അവരാണ് മകനെ വേദിയില്‍ വിട്ടതെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here