കേരളത്തില്‍ മികച്ച സര്‍ക്കാറെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

nithin gadkari

ഗെയില്‍, ദേശീയ പാത തുടങ്ങിയ പദ്ധതികള്‍ കേരളത്തിലെ സര്‍ക്കാര്‍ അതിവേഗം നടപ്പിലാക്കിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തില്‍ നടപടികളെല്ലാം അതിവേഗം മുന്നോട്ട് പോകുന്നതായി പറഞ്ഞ മന്ത്രി മുഖ്യമന്ത്രിയെ അഭിനന്ദിച്ചു. കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ അത് മറികടക്കുന്നുവെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ ദേശീയ പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രളയാനന്തര അവസ്ഥ കണക്കിലെടുത്ത് കേരളത്തിന് പ്രത്യേക പരിഗണന നൽകി റോഡ് വികസനത്തിന് 450 കോടി രൂപ അനുവദിച്ചുവെന്നും വികസനത്തിന് രാഷ്ട്രീയ വ്യത്യാസം തടസമാവില്ല‍െന്നും ഗഡ്കരി ഉറപ്പ് നല്‍കി. അതേസമയം ഗഡ്കരിയെ മാന്‍ ഓഫ് ആക്ഷന്‍ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top