‘കാര്യവട്ടത്ത് പിറക്കുമോ ആ ഒരു റണ്‍സ്’; ധോണി ആരാധകര്‍ കാത്തിരിക്കുന്നു

‘ധോണി കാര്യവട്ടത്ത് ഒരു റണ്‍സ് എടുത്താല്‍ അത് പതിനായിരം റണ്‍സ് എടുത്ത മാതിരി!’. സംശയിക്കേണ്ട, പതിനായിരം റണ്‍സ് ക്ലബിലെത്താന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിക്ക് വേണ്ടത് ഒരു റണ്‍സ് മാത്രം. ഒരു റണ്‍സ് കണ്ടെത്തിയാല്‍ പതിനായിരം ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാവാനും ലോകക്രിക്കറ്റില്‍ പതിമൂന്നാമനാവാനും ധോണിക്കാവും.

ധോണി ഇതിനകം തന്നെ പതിനായിരം പിന്നിട്ടിട്ടുണ്ട്. പക്ഷേ ഇതില്‍ ഏഷ്യ ഇലവന് വേണ്ടി നേടിയ സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യക്കായി ധോണിയുടെ സംഭാവന 9,999 എന്ന നിലയിലാണിപ്പോള്‍.

അതേസമയം ധോണിക്ക് പഴയപോലെ ബാറ്റിങില്‍ താളം കണ്ടെത്താനാവാത്തത് വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. ടി20യില്‍ നിന്ന് താരത്തെ ഒഴിവാക്കിയതും ചര്‍ച്ചയായിരുന്നു. നിലവിലെ മോശം ഫോം തുടരുകയാണെങ്കില്‍ ഏകദിനത്തിലും ധോണിയെ കണ്ടേക്കില്ല. അതേസമയം ധോണിയുടെ തകര്‍പ്പന്‍ തിരിച്ച് വരവ് കാര്യവത്തുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top