പുൽവാമയിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു; മരിച്ചവരിൽ ജെയ്ഷ് എ മുഹമ്മദ് തലവന്റെ അനന്തരവനും

കാശ്മീരിലെ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ചൊവ്വാഴ്ച്ച നടന്ന ഏറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദ് തലവന്റെ അനന്തരവൻ ഉൾപ്പെടെരണ്ട് ഉന്നത കമാൻഡർമാരെ സൈന്യം വധിച്ചു.

പത്താൻകോട്ട് ആക്രണത്തിന്റെ സൂത്രധാരനും ജെയ്‌ഷെ മുഹമ്മദ് തലവനുമായ മൗലാന മസൂദ് അസറിന്റെ അനന്തരവൻ മൊഹമ്മദ് ഉസ്മാനാണ് പുൽവാമയിലെ ചങ്കിതാറിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഷൗക്കത്ത് അഹമ്മദാണ് സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More