പ്രദീപ് മാധവൻ പുരസ്കാരം ഏറ്റുവാങ്ങി

state award

കഴിഞ്ഞ വർഷത്തെ സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച രണ്ടാമത്തെ സീരിയലിനുള്ള പുരസ്‌കാരമാണ് പ്രദീപ് മാധവൻ ഏറ്റുവാങ്ങിയത്.  ഫ്‌ളവേഴ്‌സ് ടിവി നിർമ്മിച്ച് പ്രദീപ് മാധവൻ സംവിധാനം ചെയ്ത മഞ്ഞൾ പ്രസാദമാണ് മികച്ച രണ്ടാമത്തെ സീരിയലായി  ജൂറി തെരഞ്ഞെടുത്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 24നാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ആൻ മാത്യുവായിരുന്നു മഞ്ഞൾ പ്രസാദത്തിലെ നായിക.  രഞ്ജിൻ രാജവർമ്മയാണ് സംഗീതം. ഛായാഗ്രഹണം ദീപകും, എഡിറ്റിങ്ങ് അഭിലാഷുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top