ശബരിമല വിഷയം; റിവ്യൂ ഹർജി ഉടൻ കേൾക്കില്ല

sabarimala review petition wont be considered soon says sc

ശബരിമല വിഷയത്തിൽ റിവ്യൂ ഹർജി ഉടൻ കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അഞ്ചാം തിയതി ഒരുദിവസത്തേക്ക് മാത്രമാണ് നട തുറക്കുന്നത്. അതുകൊണ്ട് തന്നെ നവംബർ 11 ന് ശേഷം വാദം എന്നതിൽ മാറ്റമില്ലെന്നും കോടതി പറഞ്ഞു.

ശബരിമലയിൽ നിലനിൽക്കുന്ന അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഉടൻ ഹർജി പരിഗണിയ്ക്കണമെന്നായിരുന്നു ഒരു സംഘം അഭിഭാഷകർ ആവശ്യപ്പെട്ടത്. ദേശീയ അയ്യപ്പഭക്തജന കൂട്ടായ്മയുടെ അഭിഭാഷകൻ മാത്യു നെടുമ്പാറ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചിന് മുമ്പാകെയാണ് ആവശ്യമുന്നയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top