എസ്ബിഐയിൽ നിന്നും പിൻവലിക്കാവുന്ന തുകയുടെ പരിധി കുറച്ചു; ഇന്ന് മുതൽ പ്രാബല്യത്തിൽ

SBI cut short cash withdrawal limit

എസ്ബിഐയിൽ നിന്നും പിൻവലിക്കാവുന്ന തുകയുടെ പരിധി കുറച്ചു. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സ്റ്റേറ്റ് ബാങ്കിന്റെ ക്ലാസിക്, മാസ്‌ട്രോ തുടങ്ങിയ കാർഡുകൾ വഴി പിൻവലിക്കാവുന്ന പരിധി ഇതോടെ 20,000 രൂപയായി. നേരത്തെ 40,000 രൂപയായിരുന്നു പരമാവധി പിൻവലിക്കാവുന്ന പരിധി.

ദിവസവും കൂടുതൽ തുക പിൻവലിക്കാൻ താൽപര്യമുളളവർ ബാങ്കിൽ മറ്റ് ഡെബിറ്റ് കാർഡ് വേരിയൻറുകൾക്ക് അപേക്ഷ നൽകണം. ബാങ്കിൻറെ ഗോൾഡ്, പ്ലാറ്റിനം ഡെബിറ്റ് കാർഡുകളുടെ പിൻവലിക്കൽ പരിധിയിൽ ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. ഇവ യഥാക്രമം 50,000 രൂപയായും ഒരു ലക്ഷം രൂപയായും തുടരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top