റാഫേൽ ഇടപാട്; വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി

റാഫേൽ ഇടപാടിലെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി. നടപടി ക്രമങ്ങളുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിടണമെന്നും ഇടപാടിൽ എടുത്ത തീരുമാനങ്ങളുടെ വിശദാംശവും പരസ്യപ്പെടുത്തണമെന്നും കോടതി പറഞ്ഞു. അതേസമയം, കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കോടതി തള്ളി.

വിമാനത്തിന്റെ വില കോടതിയെ അറിയിക്കണമെന്നും റിലയൻസിന്റെ പങ്കും കോടതിയെ അറിയിക്കണമെന്നും കോടതി പറഞ്ഞു. പത്ത് ദിവസത്തിനകം വിശദാംശങ്ങൾ അറിയിക്കാനാണ് നിർദ്ദേശം. നവംബർ 14 നേ കേസ് വീണ്ടും പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top