സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ഇന്ന്; പട്ടിണി സമരവുമായി ഗോത്രസമൂഹം

ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യും. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമാണിന്ന്.182 അടിയാണ് പ്രതിമയുടെ ഉയരം. ഏകതാ പ്രതിമ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിംഗ് ടെംപിൾ ഓഫ് ബുദ്ധയാണ് നിലവില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ. ഗുജറാത്തിലെ ഏറ്റവും ദരിദ്ര മേഖലയായ നാന പിപാലിയയിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 2389 കോടിയാണ് ചെലവ്.
എന്നാൽ പ്രതിമ അനാച്ഛാദനത്തിനെതിരെ അഹമ്മദാബാദിലെ ഗോത്രസമൂഹങ്ങളും കർഷകരും രംഗത്ത് എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഇങ്ങോട്ടേക്ക് വരേണ്ടെന്നാണ് ഇവരുടെ നിലപാട്.പ്രതിമ അനാച്ഛാദന ദിവസമായ ഇന്ന് 12 വില്ലേജുകളിലെ ഗ്രാമീണര്‍ അടുക്കളകള്‍ അടച്ചിട്ട് പട്ടിണി സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമ സ്ഥിതി ചെയ്യുന്ന പ്രതിമ സ്ഥിതി ചെയ്യുന്ന നര്‍മ്മദ ജില്ലയിലെ കെവാദിയ ഗ്രാമത്തിന് സമീപമുള്ള ഗോത്രവര്‍ഗ്ഗക്കാരാണ് പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ഉള്ളത്. തങ്ങളുടെ സ്ഥലം കയ്യേറിയാണ് പ്രതിമ സ്ഥാപിച്ചതെന്നും തങ്ങള്‍ക്ക് നഷ്ടപരിഹാരം കിട്ടിയില്ലെന്നുമാണ് ഇവരുടെ ആരോപണം. പുനരധിവാസ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടില്ല. ജോലിയടക്കമുള്ള വലിയ വാഗ്ദാനം നല്‍കിയാണ് സര്‍ക്കാര്‍ പ്രതിമ നിര്‍മ്മാണത്തിനായി ഇവരുടെ സ്ഥലം ഏറ്റെടുത്തത്.
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പേരില്‍ ഈ ഗ്രാമത്തിലുണ്ടായിരുന്ന മില്ല് 11 വര്‍ഷം മുന്‍പ് നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൂട്ടിയിരുന്നു. 12കോടിയോളം രൂപയാണ് കര്‍ഷകര്‍ക്ക് മില്ലില്‍ നിന്ന് ലഭിക്കാനുള്ളത്. ഏകതാ പ്രതിമയുടെ ഉദ്ഘാടന ദിവസം ആത്മാഹുതി നടത്തുമെന്ന് ചില കര്‍ഷകര്‍ ഭീഷണിയും മുഴക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here