വിക്കറ്റ് തന്നെയെന്ന് ഉറപ്പിച്ച് ജഡേജ; സംശയം പ്രകടിപ്പിച്ച് ധോണി (വീഡിയോ)

‘ധോണി പറഞ്ഞാല്‍ പിന്നെ അതിലൊരു മാറ്റമില്ല’- ക്രിക്കറ്റ് ആരാധകര്‍ ധോണിയുടെ ഡിആര്‍എസ് കോളിനെ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്. വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ക്രീസില്‍ സംഭവിക്കുന്നതിനെ കുറിച്ച് ഏറ്റവും കൂടുതല്‍ ധാരണയുള്ള കളിക്കാരനാണ് ധോണി. ഡിആര്‍എസ് വേണമെന്ന് ധോണി ആവശ്യപ്പെട്ടാല്‍ അത് വിക്കറ്റായിരിക്കും എന്നതിനെ കുറിച്ച് പിന്നെ ആര്‍ക്കും സംശയമില്ല. അത്ര പെര്‍ഫക്ടാണ് ധോണിയുടെ ഡിആര്‍എസ് അപ്പീല്‍.

എന്നാല്‍, ഇന്ന് നടന്ന കാര്യവട്ടം ഏകദിനത്തില്‍ ധോണിക്ക് തെറ്റുപറ്റി. ജഡേജയുടെ നാലാം ഓവറിലാണ് സംഭവം. 15.4 ഓവറില്‍ മൂന്നിന് 53 എന്ന നിലയിലായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. ഓവറിലെ നാലാം പന്ത് നേരിട്ടത് വിന്‍ഡീസ് സൂപ്പര്‍താരം ഹെറ്റ്മിയറാണ്. പന്ത് പാഡില്‍ തൊട്ടപ്പോള്‍ തന്നെ എല്‍ബിഡബ്യുവിന് വേണ്ടി ജഡേജ ശക്തമായി അപ്പീല്‍ ചെയ്തു. എന്നാല്‍, ഒന്നാം അംപയര്‍ വിക്കറ്റ് അനുവദിച്ചില്ല. ജഡേജക്കൊപ്പം ആദ്യം അപ്പീല്‍ ചെയ്ത ധോണിക്ക് പിന്നീട് സംശയമായി. നായകന്‍ വിരാട് കോഹ്‌ലി ജഡേജയ്ക്ക് അരികില്‍ എത്തി. അത് വിക്കറ്റാണോ എന്ന് സംശയമുള്ളതായി ധോണി പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍, മൂന്നാം അപയറുടെ തീരുമാനത്തിന് വിടണമെന്ന ആവശ്യത്തില്‍ ജഡേജ ഉറച്ചുനിന്നു. ജഡേജയുടെ ഉറപ്പില്‍ വിരാട് കോഹ്‌ലി ഡിആര്‍എസ് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് വിധി വന്നപ്പോള്‍ ഒന്‍പത് റണ്‍സുമായി ഹെറ്റ്മിയര്‍ പുറത്തേക്ക്. ശേഷമുള്ള ആഹ്ലാദപ്രകടനത്തില്‍ ധോണിയും വിരാട് കോഹ്‌ലിയും ജഡേജയെ അഭിനന്ദിച്ച് ചിരിക്കുന്നതും കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top