Advertisement

മൺവിളയിലെ തീപിടുത്തം; സ്ഥാപനത്തിൽ ഗുരുതര സുരക്ഷാ വീഴ്ച്ചയെന്ന് കണ്ടെത്തി

November 1, 2018
Google News 0 minutes Read

തിരുവനന്തപുരം മൺവിളയിലെ തീപിടുത്തത്തിൽ ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായത് ഗുരുതര സുരക്ഷാ പിഴവെന്ന് കണ്ടെത്തൽ. അഗ്‌നിബാധയുണ്ടായാൽ ഉപയോഗിക്കാനായി അഗ്‌നിശമന ഇപകരണങ്ങൾ മാത്രമാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നത്. ഇവയിൽ മിക്കവയും അടുത്തിടെ നടന്ന അഗ്‌നിബാധ ചെറുക്കാനായി ഉപയോഗിച്ചവയും ആയിരുന്നെന്നാണ് കണ്ടെത്തൽ.

ഫാക്ടറി പ്രവർത്തിക്കുന്ന കെട്ടിടത്തിൽതന്നെ പ്ലാസ്റ്റിക് ഉത്പന്നങ്ങളും സൂക്ഷിച്ചതും അഗ്‌നിബാധ തടുക്കുന്നതിൽ കടുത്ത വെല്ലുവിളി സൃഷ്ടിച്ചു. ഫാക്ടറിക്കുള്ളിൽ ഉൽപന്നങ്ങൾ സൂക്ഷിക്കരുതെന്ന നിർദ്ദേശം ഫാക്ടറി അധികൃതർ അവഗണിച്ചതായാണ് വ്യക്തമാകുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്നാണ് സൂചനകൾ.

അതേസമയം, അപകടത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളിൽ സുരക്ഷാ ക്രമീകരമങ്ങൾ ഒരുക്കുന്നത് കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here