Advertisement

ശബരിമല : സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി

November 1, 2018
Google News 1 minute Read

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ശബരിമലയിലും പരിസരപ്രദേശങ്ങളിലും വിവിധ ജോലികള്‍ക്കായി എത്തുന്ന തൊഴിലാളികള്‍ അവരവരുടെ താമസസ്ഥലത്തുള്ള പോലീസ് സ്റ്റേഷനുകളില്‍ നിന്നും ലഭിക്കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍/വോട്ടര്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ്, ഹെല്‍ത്ത് കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോകള്‍ എന്നിവയുമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഏതിന്റെ പരിധിയിലാണോ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ആ സ്റ്റേഷനില്‍ ഹാജരായി തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണം. തിരിച്ചറിയല്‍ കാര്‍ഡ് കൈവശമില്ലാത്തവരെ ജോലിയില്‍ തുടരുവാന്‍ സുരക്ഷാ കാരണങ്ങളാല്‍ അനുവദിക്കുന്നതല്ല. പോലീസ് / സര്‍ക്കാര്‍ / തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ഔദേ്യാഗിക തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണം. നിലയ്ക്കലിലേക്ക് വരുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും പോലീസിന്റെ പ്രതേ്യക നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here