ശബരിമല വിധിയില്‍ സുപ്രീം കോടതിയെ പഴിക്കേണ്ട: ഉമാഭാരതി
ശബരിമലയിലെ യുവതീ പ്രവേശന വിധിയില്‍ സുപ്രീം കോടതിയെ പഴിക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ വിധിക്കെതിരെ രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് വിധിയെ സ്വാഗതം ചെയ്ത് ഉമാഭാരതി എത്തിയത്. വിധിയിൽ സുപ്രീംകോടതിയെ പഴിക്കാൻ ആകില്ല. കോടതി സ്വമേധയാ ഇടപെട്ടതല്ല, ആരെങ്കിലും കോടതിയെ സമീപിച്ചാൽ കോടതിക്ക് നിലപാട് വ്യക്തമാക്കേണ്ടി വരും. സമീപിക്കുന്നവരുടെ അവസരം നിഷേധിക്കാൻ കോടതിക്ക് കഴിയില്ല. കോടതികൾ നടപ്പാക്കാൻ ആകുന്ന വിധികൾ മാത്രമേ പുറപ്പെടുവിക്കാവൂ എന്ന അമിത് ഷായുടെ പരാമർശം കോടതിയെ സമീപിച്ചവരെ ഉദ്ദേശിച്ചാകും. എപ്പോൾ ക്ഷേത്രത്തിൽ പോകണമെന്നും പോകേണ്ടെന്നും സ്ത്രീകളെ ആരും ഉപദേശിക്കേണ്ടതില്ലെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഉമാഭാരതി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here