ഉത്തർപ്രദേശിൽ വാഹനാപകടം; രണ്ട് മരണം; ഏഴ് പേർക്ക് പരിക്ക്

ഉത്തർപ്രദേശിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്ക്. ടെംബോ ട്രാവലറും ട്രാക്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ടെംബോയിലെ യാത്രക്കാരായിരുന്ന ബാബു, ഷഹ്ബാസ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഏഴു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

അപകടത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട ട്രക്ക് ഡ്രൈവറിനായുള്ള അന്വേഷണം പുരോഗമിക്കുക യാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top