ഇന്ത്യയില്‍ അച്ഛാ ദിന്‍ വന്നെന്ന് ബിജെപി

narendra modi 391

രാജ്യത്ത് പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത അച്ഛാ ദിന്‍ വന്ന് കഴിഞ്ഞുവെന്ന്  ബിജെപി വക്താവ് സംബിത് പത്ര. സുഗമമായി ബിസിനസ് ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വന്‍ കുതിപ്പാണ് നടത്തിയത്. 2014ല്‍ ഇന്ത്യയ142ാം സ്ഥാനത്ത് ആയിരുന്നു, എന്നാല്‍ ഇന്ന് 77ാം സ്ഥാനത്താണ് എന്ന കാര്യമാണ് അച്ഛാ ദിന്‍ വന്നതിന് ഉദാഹരണമായി പത്ര ഉയര്‍ത്തിക്കാണിക്കുന്നത്.കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ രാജ്യത്ത് അഴിമതി ചെയ്യുന്നതിനായിരുന്നു എളുപ്പം. പക്ഷേ, ഇപ്പോള്‍ അത് ബിസിനസ് ചെയ്യുന്നതിനാണെന്നും പത്ര പറഞ്ഞു.

കുറച്ച് സമയത്തിനുള്ളില്‍ ദൂര്‍ബലരായ അഞ്ച് രാജ്യങ്ങളില്‍ നിന്ന് കരുത്തുറ്റ അഞ്ച് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ മാറുമെന്നും പത്ര വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക രംഗത്തിന് അച്ഛാ ദിന്‍ വന്നു കഴിഞ്ഞിരിക്കുകയാണ്. മോദി സര്‍ക്കാരിന്‍റെ കഠിന പ്രയ്തനം കൊണ്ടാണ് ഇത് സാധിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top