ശബരിമല അക്രമസംഭവങ്ങളില്‍ 3701 പേര്‍ അറസ്റ്റില്‍

ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ നടന്ന അക്രമ സംഭവങ്ങളില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 3701 ആയി. 543 കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. നവംബര്‍ ഒന്ന് വരെയുള്ള കണക്കനുസരിച്ചാണ് ഇത്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. അക്രമം നടത്തിയവര്‍ക്കെതിരെ തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

അതേസമയം, അക്രമ സംഭവങ്ങളില്‍ ഇടപെടിട്ടുണ്ടെന്ന് ഉറപ്പുള്ളവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്ന് ഹൈക്കോടതി ഇന്ന് അറിയിച്ചിട്ടുണ്ട്. അക്രമസംഭവങ്ങളുടെ ദൃശ്യങ്ങളും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top