ശബരിമല യുവതീ പ്രവേശനം; അതിക്രമങ്ങളില്‍ പങ്കുള്ളവര്‍ക്കെതിരെ മാത്രമേ നടപടി സ്വീകരിക്കാവൂ എന്ന് ഹൈക്കോടതി

sabarimala riot

ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് നടന്ന അതിക്രമങ്ങളിൽ പ്രതികളാക്കി പൊലീസ് അറസ്‌റ്റ് ചെയ്യുന്നവർക്കെതിരെ കൃത്യമായ തെളിവുകൾ വേണമെന്ന് ഹൈക്കോടതി. കുറ്റകൃത്യത്തിൽ വ്യക്തമായ പങ്കുള്ളവരെ മാത്രമേ അറസ്‌റ്റ് ചെയ്യാവൂ എന്നും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ശബരിമലയിലും പരിസര പ്രദേശങ്ങളിലും നടന്ന അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top