പാട്ടുകാരനായി ജോജു ജോര്‍ജ്

അഭിനയവും നിര്‍മാണവും മാത്രമല്ല തനിക്ക് നന്നായി പാടാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ ജോജു ജോര്‍ജ്. തന്റെ പുതിയ ചിത്രമായ ജോസഫിലാണ് ജോജു ഗാനം ആലപിച്ചിരിക്കുന്നത്. ‘പണ്ട് പാടവരമ്പത്തിലൂടെ…’എന്ന് തുടങ്ങുന്ന ഗാനത്തില്‍ ബെനഡിക്ട് ഷൈനൊപ്പമാണ് ജോജു പാടിയിരിക്കുന്നത്. ഭാഗ്യരാജിന്റെതാണ് വരികളും സംഗീതവും. എം. പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ജോജു ജോര്‍ജ് തന്നെയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top