കണികാ പരീക്ഷണത്തിന് സ്റ്റേ

NGT stays neutrino experiment

കേരളാ-തമിഴ്‌നാട് അതിർത്തിയിലെ കണികാ പരീക്ഷണ പദ്ധതിക്ക് സ്റ്റേ. ദേശീയ ഹരിത ട്രിബ്യൂണലാണ് പദ്ധതിക്ക് ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയത്. പദ്ധതിക്കെതിരെ പാരിസ്ഥിക ആശങ്ക ്‌റിയിച്ചുനൽകിയ ഹർജികളിലാണ് സ്റ്റേ.

പാറ തുരന്ന് രണ്ടുകിലോമീറ്റർ നീളത്തിൽ തീർക്കുന്ന തുരങ്കത്തിനൊടുവിലാകും നിലയത്തിൽ 50,000 ടൺ ഭാരമുള്ള കാന്തിക ഡിറ്റക്ടർ ഉപയോഗിച്ചാണ് കണികാ ഗവേഷണത്തിന് ശാസ്ത്രജ്ഞർ ഒരുങ്ങുന്നത്. 4300 അടി താഴ്ചയിൽ മലയിൽ തുരങ്കം സൃഷ്ടിച്ചാണ് പരീക്ഷണം. 1500 കോടി രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംരക്ഷിത വനമേഖലയിലെ രണ്ട് കിലോമീറ്റർ പരിധിയിലെ 63 ഏക്കർ സ്ഥലമാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്.

2010ലായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കണികാപരീക്ഷണ കേന്ദ്രത്തിന് അനുമതി നൽകിയത്. ഗവേഷണശാലയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ സജ്ജമാക്കുന്നതിനും ശാസ്ത്രജ്ഞർക്ക് താമസിക്കുന്നതിനും മറ്റുമായി 66 ഏക്കർ ഭൂമിയാണ് പൊട്ടിപ്പുറത്ത് പദ്ധതിക്കായി തമിഴ്‌നാട് സർക്കാർ കൈമാറിയിട്ടുള്ളത്. എന്നാൽ വിവിധ കോണുകളിൽ നിന്ന് ശക്തമായ എതിർപ്പുകൾ അന്ന് ഉയർന്നു. തുടർന്ന് 2017ൽ ദേശീയ ഹരിത ട്രൈബ്യൂണൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി അനുമതി റദ്ദാക്കുകയായിരുന്നു.

എന്നാൽ ഈ വർഷം ആദ്യം കണികാ പരീക്ഷണത്തിന് കേന്ദ്രത്തിൻറെ പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top