ലാവ് ലിന്‍ കേസ്; ഹര്‍ജികള്‍ ഒരുമിച്ച് ജനുവരിയില്‍ പരിഗണിക്കാമെന്ന് കോടതി

പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയ്ക്ക് എതിരെയുള്ള ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കാമെന്ന് സുപ്രീംകോടതി . സിബിഐ നല്‍കിയ അപ്പീലാണ് ഇന്ന് സുപ്രീം കോടതി ആദ്യം പരിഗണിച്ചത്. ജസ്റ്റിസുമാരായ എൻ.വി രമണ, എം.ശാന്തന ഗൗഡർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പിണറായി ഉൾപ്പടെ മൂന്നു പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെയുള്ള അപ്പീലിൽ വിശദമായ വാദം ആവശ്യമാണോ എന്ന കാര്യം ഇന്ന് സുപ്രീംകോടതി തീരുമാനിക്കുമെന്നാണ് കരുതിയിരുന്നത്. ഉദ്യോഗസ്ഥരായ എം.വി.രാജഗോപാൽ, ആർ. ശിവദാസൻ, കസ്തൂരി രംഗ അയ്യർ എന്നിവർക്കെതിരെ വിചാരണ നടത്താമെന്ന ഹൈക്കോടതി വിധിയ്ക്ക് എതിരെ ഉദ്യോഗസ്ഥർ നല്‍കിയ അപ്പീലുകളും ഇന്ന് കോടതി പരിഗണിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here