റഫേല്‍ ഇടപാട്; അനില്‍ അംബാനി 284 കോടി രൂപ ഫ്രഞ്ച് കമ്പനിക്ക് നല്‍കിയത് പ്രത്യുപകാരമായി: രാഹുല്‍ ഗാന്ധി

rahul gandhiaaaaaaaa

റാഫേല്‍ ഇടപാടില്‍ വ്യക്തമായ അഴിമതി നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ ഇടപാട് ഒരു പതിറ്റാണ്ടായി സംസാരിച്ചുകൊണ്ടിരിക്കുന്ന വിഷയമാണ്. നിരവധി നടപടി ക്രമങ്ങള്‍ക്ക് ശേഷമാണ് ഇടപാട് നടന്നിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവസാന തീരുമാനമെടുത്തത്. ഇനി ഇതില്‍ ഒരു അന്വേഷണമുണ്ടായാല്‍ മോദി ഒരിക്കലും രക്ഷപ്പെടില്ല. ഇക്കാര്യത്തെ കുറിച്ച് ബോധ്യമുള്ളതുകൊണ്ടാണ് മോദി റാഫേല്‍ ഇടപാടില്‍ അന്വേഷണത്തെ പേടിക്കുന്നതെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിമാനത്തിന്റെ വില വെളിപ്പെടുത്താനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, വില വെളിപ്പെടുത്താന്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് കമ്പനി പറയുന്നത്. ഇത് ഇടപാടിലെ ദുരൂഹതയെയാണ് സൂചിപ്പിക്കുന്നത്. അനില്‍ അംബാനി ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന് 284 കോടി രൂപ നല്‍കിയത് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. നഷ്ടത്തിലോടുന്ന ഒരു കമ്പനിക്ക് എന്തിനാണ് ഇത്രയും തുക അനില്‍ അംബാനി നല്‍കിയത്? . എച്ച്എഎല്ലിനെ ഒഴിവാക്കി റിലയന്‍സിന് റാഫേലിന്റെ പങ്കാളിത്തം നല്‍കിയതിന് പ്രത്യുപകാരമായാണ് അനില്‍ അംബാനി ഇത്രയും കോടി തുക ദസോ കമ്പനിക്ക് നല്‍കിയതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

അനില്‍ അംബാനി 284 കോടി ദസോയ്ക്ക് നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നതോടെ കേന്ദ്ര സര്‍ക്കാര്‍ റാഫേല്‍ ഇടപാടില്‍ വെട്ടിലായിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top