ശമ്പള വിതരണം യഥാസമയം പൂർത്തികരിക്കും; ട്രഷറികൾ ഇന്ന് രാത്രി 9 വരെ പ്രവർത്തിക്കും

ശമ്പള വിതരണം യഥാസമയം പൂർത്തീകരിക്കുമെന്ന് ധനവകുപ്പ്. ഇതിനായി ട്രഷറികൾ ഇന്ന് രാത്രി 9 മണി വരെ പ്രവർത്തിക്കുമെന്നും ധനവകുപ്പ് അറിയിച്ചു.

ആവശ്യമായ ക്രമീകരമങ്ങൾ നടത്താൻ ട്രഷറി ഡയറക്ടറെ ചുതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ട്രഷറികളിലും ട്രഷറി ഡയറക്ടറേറ്റിലും ഹെൽപ്പ് ഡെസ്‌ക്ക് തുറന്നു. ബില്ലുകൾ പാസ്സാക്കുന്നതിൽ സാങ്കോതിക തടസമുണ്ടെങ്കിൽ പ്രത്യേക സഹായം ലഭ്യമാക്കും.

കോടതിവിധിയുടെ അടിസ്ഥാനത്തിൽ സാലറി ചലഞ്ചിൽ മാറ്റംവരുത്തേണ്ടി വന്നതിനെത്തുടർന്ന് സംസ്ഥാനമൊട്ടാകെ സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം തടസ്സപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ധനവകുപ്പിന്റെ നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top