Advertisement

ശബരിമല വിധി; കോടതിയലക്ഷ്യ അപേക്ഷയിൽ തീരുമാനം എടുക്കുന്നതിൽ നിന്ന് അറ്റോർണി ജനറൽ പിൻമാറി

November 3, 2018
Google News 0 minutes Read

ശബരിമല വിധിയിൽ കോടതിയലക്ഷ്യ അപേക്ഷയിൽ തീരുമാനം എടുക്കുന്നതിൽ നിന്ന് അറ്റോർണി ജനറൽ പിന്മാറി. അറ്റോണി ജനറലിന്റെ പിൻമാറ്റത്തിനുള്ള കാരണം വ്യക്തമല്ല. കേസിൽ നേരത്തെ ദേവസ്വം ബോർഡിന് വേണ്ടി അറ്റോർണി ജനറൽ ഹാജരായിരുന്നു.

കെകെ വേണുഗോപാൽ അപേക്ഷ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് കൈമാറി. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അപേക്ഷയിൽ തീരുമാനം എടുക്കുമെന്ന് തുഷാർ മേത്ത പറഞ്ഞു. ശ്രീധരൻ പിള്ള, കൺഠര് രാജീവര് തുടങ്ങിയവർക്ക് എതിരെയാണ് നടപടിക്ക് അപേക്ഷ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here