പാന്റെവിടെയെന്ന് കമന്റ്; കിടിലന്‍ മറുപടി കൊടുത്ത് അമല പോള്‍

amala

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് പാന്റെവിടെ എന്ന് ചോദിച്ച ആള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി നടി അമലപോള്‍.  താഴെ ഒരു വള്ളത്തിലിരുന്ന് തുഴഞ്ഞുപോകുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം അമല പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഷോട്സായിരുന്നു വേഷം.ഫോട്ടോയ്ക്ക് താഴെ  ഒരാള്‍ ‘പാന്റ്‌സെവിടെ? നിങ്ങളെന്താണ് ഇങ്ങനെ ഇരിക്കുന്നത്?’ എന്ന ചോദ്യവുമായി എത്തുകയായിരുന്നു.

‘എന്റെ പാന്റ്‌സ് ജോഗിംഗിന് പോയിരിക്കുകയാണ്. ഒന്ന് കണ്ടുപിടിച്ചുതരാമോ, പ്ലീസ്…’ എന്നായിരുന്നു അമലയുടെ മറുപടി. പരിഹാസച്ചോദ്യവുമായി എത്തിയ ആള്‍ മറുപടി നല്‍കിയതിന് നന്ദിയെന്നും താന്‍ നടിയുടെ ഒരു ആരാധകനാണെന്നും കമന്റ് ചെയ്തു. നടിയുടെ കമന്റിനെ പ്രകീര്‍ത്തിച്ച് നിരവധി കമന്റാണ് എത്തിയത്.

amala paul

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top