Advertisement

‘മുഖ്യമന്ത്രി പറഞ്ഞത് വളരെ ശക്തമായ ഒരു വാചകം’ : മുൻ ഡിജിപി ജേക്കബ് പുന്നൂസ്

November 4, 2018
Google News 0 minutes Read

മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസംഗത്തെ പ്രകീർത്തിച്ച് മുൻ ഡിജിപി ജേക്കബ് പുന്നൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ പോലീസിന്റെ ജാതി പോലീസ് എന്ന് തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കണ്ണൂർ നടന്ന കെഎപി ബെറ്റാലിയൺ പാസ്സിങ്ങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ വാചകത്തെ കുറിച്ചാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

സംസ്ഥാനം ഓരോ പൗരനും ഉറപ്പ് നൽകുന്ന സംരക്ഷണം ഉറപ്പാക്കലാണ് പോലീസിന്റെ കടമയെന്നും യൂണിഫോം അണിഞ്ഞ് കഴിഞ്ഞാൽ ഒരാളുടെ വ്യക്തിത്വവും ജാതിയുമെല്ലാം മനുഷ്യരെ സംരക്ഷിക്കുക എന്ന കർമ്മത്തിലേക്ക് അലിഞ്ഞ് ചേരുമെന്നും പുന്നൂസ് തന്റെ പോസ്റ്റിൽ കുറിച്ചു. ഈ രാജ്യത്ത് പോലീസുകാർ തങ്ങളുടെ തൊലിയുടെ നിറവും, മതവും ജാതിയുമെല്ലാം കൊണ്ടും വിലയിരുത്തപ്പെടുകയാണെന്നും, ഇത്തരമൊരു അവസരത്തിൽ മുഖ്യമന്ത്രി ഈ അടിസ്ഥാന സത്യം ഓർമ്മപ്പെടുത്തിയത് തികച്ചും ഉചിതമായിരുന്നുവെന്നും, ഇത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ രക്തവും കണ്ണീരും ഒഴിവാക്കാൻ സഹായിക്കുമെന്നും പുന്നൂസ് തന്റെ പോസ്റ്റിലൂടെ പറഞ്ഞു.

മതനിരപേക്ഷതയോടുള്ള അസഹിഷ്ണുതയാണ് പോലിസിനെതിരെയുള്ള ഒറ്റപ്പെട്ട സംഭവങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നതെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. അടുത്ത നാളുകളായി പോലീസിനെ തന്നെ ചേരിതിരിക്കാനാകുമോ എന്നിവർ നോക്കുകയാണ്. പോലീസിനെ ഇന്ന മതത്തിൽ പെട്ടവർ, ഇന്ന ജാതിയിൽ പെട്ടവർ എന്ന തരത്തിൽ വേർതിരിക്കാൻ നോക്കുകയാണ്. അത് പോലീസിനെ നിർവീര്യമാക്കാനുള്ള നടപടിയാണ്. പോലീസിന് ഒറ്റ മതവും ജാതിയുമേയുള്ളു. പോലീസിന്റെ മതവും ജാതിയും പോലീസ് മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here