മനക്കരുത്തിന്റെ എന്റെ അളവുകോല്‍, മല്ലിക സുകുമാരന് പിറന്നാളാശംസയുമായി പൂര്‍ണ്ണിമ

മല്ലികാ സുകുമാരന് പിറന്നാള്‍ ആശംസയുമായി മരുമകള്‍ പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. മനക്കരുത്തിന്റെ, നിശ്ചയദാർഢ്യത്തിന്റെ , നർമബോധത്തിന്റെ എന്റെ അളവുകോൽ ! അമ്മക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ എന്നാണ് ഫെയ്സ് ബുക്കില്‍ പൂര്‍ണ്ണിമ കുറിച്ചിരിക്കുന്നത്.
ബിഗ് സ്ക്രീനിലും ടെലിവിഷന്‍ സ്ക്രീനിലും താരമായി നില്‍ക്കുമ്പോഴാണ് പൂര്‍ണ്ണിമയെ ഇന്ദ്രജിത്ത് വിവാഹം കഴിക്കുന്നത്. പ്രണയവിവാഹമായിരുന്നെങ്കില്‍ കൂടിയും മല്ലിക സുകുമാരന്റെ പൂര്‍ണ്ണ പിന്തുണയോടെയായിരുന്നു ഇവരുടെ വിവാഹം. ഇന്ദ്രജിത്തിനെ വിവാഹം കഴിച്ചതിന് ശേഷം ഇന്ദ്രജിത്തിന്റെ കാര്യങ്ങള്‍ക്കൊപ്പം പൃഥ്വിയേയും തന്നേയും പരിഗണിച്ചിരുന്നുവെന്ന് മല്ലികാ സുകുമാരന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പല അവസരങ്ങളിലും മൂത്ത മരുമകളെ പ്രശംസിച്ചാണ് മല്ലിക രംഗത്ത് എത്താറ്. മക്കള്‍ ഇരുവരും വിവാഹിതരായതിന് ശേഷം കുടുംബത്തില്‍ സമാധാനം നിലനില്‍ക്കാന്‍ മക്കള്‍ക്കും മരുമക്കള്‍ക്കും അര്‍ഹിക്കുന്ന സ്വാതന്ത്ര്യം നല്‍കണമെന്നും അക്കാരണത്താലാണ് അവരോടൊപ്പം താമസിക്കാതെ തൊട്ടടുത്ത് ഫ്ളാറ്റില്‍ താമസിക്കുന്നതെന്നും മല്ലിക പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here