ശബരിമലയിൽ എത്തുന്ന വിശ്വാസികൾക്ക് എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് കളക്ടർ പി ബി നൂഹ്

sabarimala protection tightened says collector pb nooh

ചിത്തിര ആട്ടവിശേഷത്തിന് നാളെ ശബരിമലയിൽ എത്തുന്ന വിശ്വാസികൾക്ക് എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് പത്തനംതിട്ട കളക്ടർ പി.ബി നൂഹ്. നടതുറക്കുന്ന സാഹചര്യത്തിൽ നിലയ്ക്കൽ,പമ്പ, ഇലവുങ്കൽ, സന്നിധാനം എന്നീ നാല്സ്ഥലങ്ങളിൽ ആറാംതിയതി അർധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പുവരുത്താനാണ് 144 പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കളക്ടർ പി.ബി നൂഹ് പറഞ്ഞു.

ശബരിമലയിൽ സ്ത്രീകളെ അണിനിരത്തി പ്രതിഷേധം ശക്തമാകാനിടയുണ്ടെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ സന്നിധാനത്ത് ആവശ്യമെങ്കിൽ വനിതാ പൊലീസിനെ വിന്യസിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വിശദമാക്കി. സന്നിധാനത്ത് 50 വയസ്സ് കഴിഞ്ഞ 30 വനിതാ പൊലീസുകാരെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top