താജ് മഹൽ പള്ളിയിൽ ഇനി മുതൽ നമസ്‌ക്കാരം വെള്ളിയാഴ്ച്ച മാത്രം

താജ്മഹലിനോട് ചേർന്ന പള്ളിയിൽ വെള്ളിയാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളിൽ നമസ്‌കാരം നടത്തുന്നതിന് വിലക്ക്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നമസ്‌കാരത്തിന് ദേഹശുദ്ധി നടത്തുന്നതിനുള്ള ഹൗൾ (ജലസംഭരണി) ഇന്നലെ ആർക്കിയോളജി അധികൃതർ അടച്ചതായും റിപ്പോർട്ടുണ്ട്.

താജ് മഹലിന്റെ സുരക്ഷ പരിഗണിച്ച്, പ്രദേശവാസികൾ അല്ലാത്തവർ വെള്ളിയാഴ്ച പള്ളിയിലെത്തി ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കുന്നത് വിലക്കി പ്രാദേശിക ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവാണ് ജുലൈയിൽ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നത്. ഇതിനെ തുടർന്ന് പുറത്തുള്ളവർ വെള്ളിയാഴ്ച നമസ്‌കാരത്തിന് എത്തുന്നത് തടഞ്ഞ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെ തുടർന്ന് പ്രദേശവാസികൾക്ക് മാത്രമാണ് 12 മുതൽ രണ്ടു മണി വരെ ഇവിടെ ജുമുഅ നമസ്‌കാരത്തിനായി ടിക്കറ്റ് എടുക്കാതെ പ്രവേശിക്കാൻ കഴിയുന്നത്. അതിനിടെയാണ് ആർക്കിയോളജി സർവേയുടെ പുതിയ വിലക്ക്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top