സുരക്ഷ ശക്തം; 15വനിതാ പോലീസുകാര്‍ സന്നിധാനത്ത്

15വനിതാ പോലീസുകാര്‍ സന്നിധാനത്ത്. സ്ത്രീ പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനാണ് വനിതാ പോലീസുകാരെ വിന്യസിച്ചിരിക്കുന്നത്. അമ്പത് വയസ്സിന് മേല്‍ പ്രായമുള്ളവരെയാണ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിരിക്കുന്നു. ചിത്തിര ആട്ട പൂജയ്ക്ക് ശബരിമല നട തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉണ്ടായാല്‍ സ്ത്രീ പ്രതിഷേധക്കാരെ നിയന്ത്രിക്കാനായി ഇന്നലെയാണ് വനിതാ പോലീസുകാര്‍ പത്തനംതിട്ട എസ്പി ഓഫീസില്‍ എത്തിയത്. സിഐ. എസ്ഐ റാങ്കിലുള്ള മുപ്പത് വനിതാ പോലീസുകാരാണ് എത്തിയത്. ഇതില്‍ 15വനിതാ പോലീസുകാരെയാണ് ഇപ്പോള്‍ സന്നിധാനത്ത് ഡ്യൂട്ടിയ്ക്ക് എത്തിച്ചിരിക്കുന്നത്.

സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉച്ച കഴിഞ്ഞഅ മാത്രമേ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കും. കാല്‍നടയായി എത്തുന്ന ഭക്തരെ അല്‍പം സമയത്തിനകം കടത്തിവിടും. ദര്‍ശനത്തിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ തിരിച്ചറിയാനാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top